നിരക്ഷരരായ  പ്രവാസികൾ തൊഴിലെടുക്കുന്നത് സർക്കാർ മേഖലയിൽ മാത്രം

0
19

കുവൈത്ത് സിറ്റി: സർക്കാർ ഔദ്യോഗിക കണക്കുകൾ പ്രകാരം,  നിരക്ഷരരായ  പ്രവാസികൾ തൊഴിലെടുക്കുന്നത് സർക്കാർ മേഖലയിൽ മാത്രം . സ്വകാര്യ മേഖലയിൽ ആരും തന്നെ തൊഴിലെടുക്കുന്നില്ല എന്ന്-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. 2021 അവസാനത്തെ കണക്കനുസരിച്ച് കുവൈറ്റിലെ മൊത്തം നിരക്ഷരരുടെ എണ്ണം 276 ആണ്. ഇതിൽ കുവൈറ്റ് സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും ഉൾപ്പെടും. 274 പ്രവാസികളിൽ 266 പേർ പുരുഷന്മാരും എട്ട് പേർ സ്ത്രീകളുമാണ്, എല്ലാവരും സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്. കുവൈറ്റിലെ നിരക്ഷരരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 31 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2017 ഡിസംബർ അവസാനത്തോടെ രണ്ട് പൗരന്മാർ ഉൾപ്പെടെ അവരുടെ എണ്ണം 402 ആയിരുന്നുവെങ്കിൽ, കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് 276 ആയി കുറഞ്ഞിരുന്നു.