ഇൻഫർമേഷൻ മന്ത്രാലയത്തിലെ 54 ജീവനക്കാർക്ക് ജോലിയിൽ നിന്നും വിരമിക്കാൻ നിർദേശം

0
23

കുവൈത്ത് സിറ്റി:  സിവിൽ സർവീസ്  ആർട്ടിക്കിൾ 76 പ്രകാരം  സർവീസ് കാലാവധി പൂർത്തിയാക്കിയ ഇൻഫർമേഷൻ മന്ത്രാലയത്തിലെ ജീവനക്കാർ വിരമിക്കണം എന്ന നിർദേശവുമിയ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി ഡോ.ഹമദ് റൂഹ് അൽ-ദിൻ.  54 ജീവനക്കാരുടെ വിരമിക്കൽ നടപടികൾക്കായി റഫർ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ ഒഴിവുകളിലേക്ക് യുവജനങ്ങളെ നിയമിക്കാനാണ് മന്ത്രിയുടെ നീക്കം. ആഗോളതലത്തിൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾക്ക്  അനുസൃതമായി  സംവിധാനത്തെ നവീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു .