മെയ് 8 മുതൽ ഫാമിലി വിസിറ്റ് വിസകൾ നൽകുന്നത് പുനരാരംഭിച്ചേക്കും

0
39

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം  മെയ് 8 മുതൽ ഫാമിലി വിസിറ്റ് വിസകൾ നൽകുന്നത് പുനരാരംഭിച്ചേക്കും എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം തുടർന്ന്  രണ്ടുവർഷമായി നിർത്തിവെച്ചിരുന്നതിനുശേഷമാണ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നത്. വിസ അനുവദിക്കുന്നതിന് നേരത്തെയുള്ള നിബന്ധനകളെല്ലാം നിലനിൽക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.