കുവൈത്ത് സിറ്റി: ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് കുവൈത്തിലെ ബാങ്കുകൾ മെയ് 1 ( ഞായർ) മുതൽ 4 ( ബുധൻ ) വരെ അവധി ആയിരിക്കും. ഫെഡറേഷൻ ഓഫ് കുവൈത്ത് ബാങ്ക് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ ഇസയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഇത്.
പ്രാദേശിക ബാങ്കുകളുടെ പല ഗവർണറേറ്റുകളിലായുള്ള ചില പ്രധാന ശാഖകൾ മെയ് 5 വ്യാഴാഴ്ച പൊതുജനങ്ങൾക്കായി പരിമിതമായ തോതിൽ സേവനം നടത്തുന്നതായിരിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ 2022 മെയ് 8 ഞായറാഴ്ച മുതൽ മാത്രമാണു ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുക.