കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പ്രതിവാര ഓപ്പൺ ഹൗസ് നടന്നു.. നിരവധി പേർ ഓപ്പൺ ഹൗസിൽ പങ്കെടുത്ത് അംബാസിഡർ സിബി ജോർജുമായി തങ്ങളുടെ പരാതികൾ പങ്കുവച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങളും പരാതികളും ഇടനിലക്കാരില്ലാതെ നേരിട്ട് അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു വേദിയാണ് ഓപ്പൺ ഹൗസ്. അടുത്ത ഓപ്പൺ ഹൗസ് ഏപ്രിൽ 27 ന് കുവൈത്ത് സിറ്റിയിലെ BLS പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ രാവിലെ 11 മണിക്ക് നടക്കും.