കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന റാംജി അന്തരിച്ചു

0
36

കുവൈത്ത് സിറ്റി:  കുവൈത്തിലെ പ്രമുഖ മലയാള മാധ്യമ പ്രവർത്തകനും സംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന  കൂടിയേടത്ത് രാമചന്ദ്രൻ (61) എന്ന റാംജി അന്തരിച്ചു .ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം തൃശൂർ ,വടക്കാഞ്ചേരി, പിലക്കാട്, വെട്ടിയംകുന്നത്ത് രാവുണ്ണി നായരുടെയും , കൂടിയേടത്ത് ദാക്ഷായണി ടീച്ചറുടെയും മകനാണ് .

കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം ( എം. എം. എഫ്‌ ) ന്റെ സ്ഥാപക ജനറൽ കണ്വീനർ ആയിരുന്നു.  ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ ടി. വി. എന്നീ ചാനലുകളുടെ കുവൈത്ത്‌ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. പത്തു വർഷം മുമ്പാണു സ്വദേശത്തേക്ക് മടങ്ങിയത്‌

നേരത്തെ കുവൈത്ത്‌ എയർ വെയ്സിൽ എഞ്ചിനീയർ ആയിരുന്നു അദ്ദേഹം. ഭാര്യ ഉഷ. മക്കൾ ദേവിക, വിനായക് . പ്രസന്ന ഏക സഹോദരിയാണ്. . സംസ്കാരം കാനഡയിലുള്ള മകൾ എത്തിച്ചേർന്ന ശേഷം.