280ലധികം ഔറ്റുകളുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും വാങ്ങുമ്പോൾ സ്വർണ്ണ നാണയങ്ങൾ നേടാൻ അവസരം നൽകുന്ന ഗോൾഡ് പ്രോമിസ് പ്രഖ്യാപിച്ചു. ഈ ഓഫർ 2022 ഏപ്രിൽ 21 മുതൽ മെയ് 03 വരെ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഇത് ലഭ്യമായിരിക്കും.
സ്വർണ്ണാഭരണങ്ങൾ, വ്രജാഭരണങ്ങൾ, അമൂല്യ രത്നാഭരണങ്ങൾ എന്നിവയിൽ ഏറ്റവും ആകർഷകമായതും സവിശേഷവുമായ ട്രെൻഡുകൾ ഉൾക്കൊള്ളുന്ന ഫെസ്റ്റിവൽ ജ്വല്ലറി ശേഖരവും ഇതോടൊപ്പം മലബാർ ഗോൾഡ് & ഡയമണ്ട്സ് പുറത്തിറക്കിയിരിക്കുന്നു. ദേശ ഭേദമന്യേ എല്ലാ പ്രായത്തിലുമുളള ആഭരണ പ്രേമികളെ ആകർഷിക്കുന്ന സവിശേഷതകളേറെയുള്ളതും മികച്ച വിലയിൽ ലഭിക്കുന്നതുമായ ഫെസ്റ്റീവ് ജ്വല്ലറി ശേഖരം, സ്റ്റൈലിഷ് ഡിസൈനുകളുടെ ഒരു നിര തന്നെ അവതരിപ്പിക്കുന്നു. ഇറ-അൺകട്ട് ഡയമണ്ട് ജ്വല്ലറി ഷ്യ- ജെം ജ്വല്ലറി ഡിവൈൻ – ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, എനിക്സ് – ഹാൻഡ് ക്രാഫ്റ്റ്ഡ് ഡിസൈനർ ജ്വല്ലറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്വർണ്ണത്തിൽ രൂപകൽപന ചെയ്ത കമനീയമായ ആഭരണങ്ങളുടെ ശ്രേണി ഉൾക്കൊള്ളുന്ന ‘ബെല്ല’, ‘എലഗൻസ് ശേഖരങ്ങളിൽ ട്രെൻഡിയും അതുല്യവുമായ ഡിസൈനുകളും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്.
ഈ ഗോൾഡ് പ്രോമിസ് ഓഫറിലൂടെ, 5000 യുഎഇ ദിർഹം/ 500 ഒമാനി റിയാൽ 5000 ഖത്തർ റിയാൽ /500 ബഹ്റൈൻ ദിനാർ/ 420 കുവൈത്ത് ദിനാർ/ 5500 സൗദി റിയാൽ/ 2000 സിംഗപ്പൂർ ഡോളർ/ 6000 മലേഷ്യൻ റിങ്കിറ്റ് /1500 യുഎസ് ഡോളർ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ്ണ നാണയം സൗജന്യമായി നേടാനും, 3000 യുഎഇ ദിർഹം/ 300 ഒമാനി റിയാൽ/3000 ഖത്തർ റിയാൽ /300 ബഹ്റൈൻ ദിനാർ/ 250 കുവൈത്ത് ദിനാർ/ 3500 സൗദി റിയാൽ/ 1000 സിംഗപ്പൂർ ഡോളർ/3500 മലേഷ്യൻ റിങ്കിറ്റ് /1000 യുഎസ് ഡോളർ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ 1/2 ഗ്രാം സ്വർണ്ണ നാണയം സൗജന്യമായി നേടാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നു.
വരാനിരിക്കുന്ന ഉത്സവ സീസണിനെ മുൻനിർത്തി പ്രത്യേക ഫെസ്റ്റിവൽ ഓഫറുകൾക്കൊപ്പം സ്വർണ്ണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങൾ എന്നിവയിൽ ഏറ്റവും നൂതനവും, വ്യത്യസ്തവുമായ ആഭരണ ശേഖരങ്ങൾ അവതരിപ്പിച്ചുകൊണ്ട് മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ‘Be Gold Smart കാമ്പെയ്നിലൂടെ ഈ ഉത്സവ സീസണിൽ ഉപഭോക്താക്കൾക്കായി ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും ലഭ്യമാക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാനും, പർച്ചേസ് ചെയ്യുന്ന സ്വർണ്ണത്തിന്റെ 10 ശതമാനം തുക മാത്രം മുൻകൂറായി നൽകി സ്വർണ്ണ വില ബ്ളോക്ക് ചെയ്യാനുമുള്ള മികച്ച അവസരം നൽകുന്നു. എല്ലാവർക്കും അനുഗ്രഹീതവും, സുരക്ഷിതവുമായ ഒരു ആഘോഷകാലം നേരുന്നുവെന്നും ഷംലാൽ അഹമ്മദ് കൂട്ടിച്ചേർത്തു.
എല്ലാ ഓഫറുകളും 2022 മെയ് 03 വരെയായിരിക്കും ലഭ്യമാവുക.