ഗാർഹിക തൊഴിലാളി റിക്രൂട്ട്മൻ്റ് നിരക്ക് വർധിപ്പിക്കണമെന്ന PAM നിർദേശം വാണിജ്യ വ്യവസായ മന്ത്രാലയം  തള്ളി

0
25

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്മൻ്റ് ചെലവ് 890 ദിനാറിൽ നിന്ന് 980 ദിനാറായി ഉയർത്തണമെന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അഭ്യർത്ഥന വാണിജ്യ, വ്യവസായ മന്ത്രാലയം  നിരസിച്ചു. ഉയർന്ന യാത്രാ ചെലവുകളും മറ്റ് ചെലവുകളും അടിസ്ഥാനമാക്കിയാണ് PAM-ന്റെ നിർദേശം, എന്നാൽ ഓഫീസുകളും റിക്രൂട്ട്‌മെന്റ് കമ്പനികളും വഴിയുള്ള റിക്രൂട്ട്‌മെന്റിന്റെ ചെലവ് ജീവനക്കാരന്റെ മാതൃരാജ്യത്തെ യാത്രാ ചെലവുകളും പരിശോധനകളും ഉൾപ്പെടെ 890 ദിനാർ കവിയാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.