കുവൈത്തിൽ പള്ളികളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഈദ് നമസ്‌കാരത്തിന് അനുമതി

0
27

കുവൈത്ത് സിറ്റി: പള്ളികളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഈദ് നമസ്‌കാരം അനുവദിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഈദ് പ്രാർത്ഥനകൾ പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു . എന്നാൽ മസ്ജിദുകളിലും യുവജന കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും ഈദ് നമസ്കാരം നടത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.