കുവൈത്ത് സിറ്റി: ഏത് വെല്ലുവിളികളെയും നേരിടാൻ കുവൈറ്റിലെ ജനങ്ങളോട് ഐക്യപ്പെടാനും സഹകരിക്കാനും ആഹ്വാനം ചെയ്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് . വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന 10 ദിവസങ്ങളിൽ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അമീറിൻ്റെ സന്ദേശം പങ്കുവച്ചത്.
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് നമ്മുടെ ഐക്യം. ദേശീയ ഐക്യം എന്നത് കുവൈറ്റിനെയും കുവൈറ്റികളെയും സംരക്ഷിക്കുന്ന വേലിയാണ്, പ്രതികൂല സാഹചര്യങ്ങളെ നേരിടാനും വെല്ലുവിളികളെ നേരിടാനുമുള്ള കോട്ടയാണിതെന്നും,” അദ്ദേഹം പറഞ്ഞു.