കുവൈത്തിൽ സെക്കൻഡറി സ്‌കൂളുകളിലെ വനിതാ ഗണിതശാസ്ത്ര അധ്യാപകർക്ക് 200 ദിനാർ  സ്‌പെഷ്യലൈസേഷൻ അലവൻസ്

0
21

കുവൈത്ത് സിറ്റി: സെക്കൻഡറി സ്‌കൂളുകളിൽ ജോലി ചെയ്യുന്ന കുവൈത്ത്, ഗൾഫ് സ്വദേശികളായ വനിതാ ഗണിതശാസ്ത്ര അധ്യാപകർക്ക്  സ്‌പെഷ്യലൈസേഷൻ അലവൻസിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി.  സ്പെഷ്യലൈസേഷനുള്ള അധ്യാപകർക്ക് 2021-2022 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ (കഴിഞ്ഞ ഒക്‌ടോബറിൽ) 200 ദിനാർ അലവൻസായി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചു. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം യോഗ്യരായ കുവൈറ്റ്, ഗൾഫ് അധ്യാപകർക്കുള്ള ഫണ്ട് വിതരണം കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.