കുവൈത്ത് സിറ്റി: ഈദ് അവധി ലക്ഷ്യമിട്ട് കുവൈത്തിൽ വിമാന ടിക്കറ്റ് തട്ടിപ്പ് വ്യാപകമായ പരാതി. പ്രവാസികളും സ്വദേശികളും ഉൾപ്പടെ നൂറു കണക്കിനു പേരാണു തട്ടിപ്പിനു ഇരയായത് . വിമാന ടിക്കറ്റുകൾക്ക് ഏറ്റവും കുറഞ്ഞ ലഭ്യമാക്കും എന്ന് കാണിച്ചാണ് തട്ടിപ്പ് സംഘത്തിൻ്റെ പ്രവർത്തനം.
ടിക്കറ്റ് ബുക്ക് ചെയ്ത് പണം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് വേർ ഉപഭോക്താക്കളുമായി ഫോണിലൂടെയോ അല്ലെങ്കിൽ മെയിൽ വഴിയൊ ബന്ധപ്പെടും. നിരക്ക് കൂടി എന്ന് ധരിപ്പിക്കുന്നതിന് ആണിത്. ടിക്കറ്റ് നിരക്ക് 10 മുതൽ 30 ശതമാനം വരെ ഉയർന്നു എന്നും , ഈ നിരക്ക് വർദ്ധന നൽകാൻ തായ്യാറല്ലാത്തവരോട് ബൂക്കിംഗ് റദ്ധ് ചെയ്യാൻ സമ്മർദം ചെലുത്തും. ബൂക്കിംഗ് റദ്ദാക്കുന്നവർക്ക് ഒരാഴ്ചക്കകം പണം അക്കൗണ്ടിൽ എത്തുമെന്ന് അറിയിക്കുമെങ്കിലും തിരികെ നൽകുകയുമില്ല. ഈ രീതിയിലാണു സംഘം തട്ടിപ്പ് നടത്തിയത്.
ആരോപണം നേരിടുന്ന സ്ഥാപനം കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. കുവൈത്തിന് പുറത്തും ഇതേ രീതിയിൽ തട്ടിപ്പ് നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന് നിരവധി പരാതികളാണു ഇത് വരെ ലഭിച്ചിരിക്കുന്നത്.
കുവൈത്ത് വിനിമയ മന്ത്രാലയത്തിൻറെ ലൈസൻസുള്ള ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പു .ഈ ലാൻഡ് ലൈൻ നമ്പർ റദ്ധാക്കുവാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞതായാണു റിപ്പോർട്ട്.
.