ഈദ് ആഘോഷം; കുവൈത്തിൽ  നീണ്ട 9 നാളുകളുടെ അവധി ഇന്ന് മുതൽ

0
19

കുവൈത്ത് സിറ്റി :  ഈദുൽ ഫിത്വറിനോട്‌ അനുബന്ധിച്ച്‌ കുവൈത്തിൽ  നീണ്ട 9 നാളുകളുടെ അവധി ഇന്ന് മുതൽ ആരംഭിക്കും. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണു  അവധി ബാധകമാകുക.  എന്നാൽ വൻകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ അവധി ലഭിക്കാറുണ്ട് .  അവധി കുവൈത്തിന് പുറത്ത് ചെലവഴിക്കുന്നതിനു  മൂന്നര ലക്ഷത്തോളം യാത്രക്കാർ  വിമാന താവളം വഴി യാത്ര ചെയ്യുമെന്നാണു കണക്കാക്കപ്പെടുന്നത്‌.യാത്രക്കാരുടെ തിരക്ക്‌ മുൻ നിർത്തി വിമാന താവളത്തിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ബാങ്കുകൾക്ക്‌ അഞ്ചു ദിവസം  അവധിയായിരിക്കും. എങ്കിലും രാജ്യത്തെ എല്ലാ ബാങ്കുകളുടെയും പ്രധാന ശാഖകളും ഓരോ ഗവർണ്ണറേറ്റുകളെയും തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക ശാഖകളും പ്രവർത്തിക്കും. എ. ടി. എം. മെഷീനുകളിൽ പണ ലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.