കുവൈത്ത് സിറ്റി: നിരീശ്വരവാദിയായ പൗരനെ കുവൈത്ത് കോടതി രണ്ട് മാസം തടവിന് ശിക്ഷിച്ചതായി അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മതനിന്ദയായി കണക്കാക്കുന്ന രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനാണ് നടപടി, ക്രിമിനൽ കോടതി 10,000 KD പിഴയടയ്ക്കാനും ഉത്തരവിട്ടതായി അൽ അൻബ റിപ്പോർട്ട് ചെയ്തു.ഇസ്ലാമിക ആചാരങ്ങളെയും ദൈവവിശ്വാസത്തെയും പരിഹസിച്ചായിരുന്നു ആദ്യ ട്വീറ്റ്. തന്റെ രണ്ടാമത്തെ ട്വീറ്റിൽ സ്വർഗം ഇല്ലെന്ന് പ്രതി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.