ഐൻ എൽ എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഐ എൻ എൽ ഇൽയാസ് – ഖിളരിയ്യ നഗർ ശാഖാ കമ്മിറ്റി കുവൈത്ത് ഐ എം സി സി യുടെ സഹകരണത്തോടെ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. കുമാരൻ നിർവ്വഹിച്ചു.
രണ്ട് പേർക്ക് വീട് നിർമ്മാണത്തിനുള്ള സഹായവും, മൂന്ന് പേർക്ക് ചികിത്സാ സഹായവും, എഴുപതോളം പേർക്കുള്ള ഭക്ഷണക്കിറ്റുമാണ് വിതരണം ചെയ്തത്.
ശാഖാ പ്രസിഡന്റ് കെ.എ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.എ. കുഞ്ഞബ്ദുള്ള ഭക്ഷണക്കിറ്റ് വിതരണം നിർവ്വഹിച്ചു.
ഐ എൻ എൽ ജില്ലാ സെക്രട്ടറി അമീർ കോടി, സി പി എം മുൻ ലോക്കൽ സെക്രട്ടറി എം.എച്ച്. ഹാരിസ് എന്നിവർ ചികിത്സാ സഹായം കൈമാറി.
ഐ എൻ എൽ ജില്ലാ സെക്രട്ടറി മജീദ് മേൽപ്പറമ്പ്, സി എം . ഖാദർ എന്നിവർ പ്രസംഗിച്ചു.
ബി.കെ.സാലിം ബേക്കൽ സ്വാഗതവും ഖിളർ ഖിളരിയ്യ നന്ദിയും പറഞ്ഞു.
കെ.പി.താജുദ്ദീൻ ബി.കെ.സുലൈമാൻ, അൻവർ സാദാത്ത്, അഷറഫ് കമ്പാർ, ഖലീൽ റഹ്‌മാൻ, സത്താർ ഖിളരിയ്യ, കെ.ടി.അബ്ബാസ്, മജീദ് അന്തുക്കായി, മുർതസ കുന്നിൽ, അഷറഫ് പീടിക, റിയാസ് അന്തുമായി, ആശിഫ്, മൻസൂർ, ഷഹബാസ് എന്നിവർ റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.