ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാർക്കുള്ള യാത്രാ രേഖകളുടെ ഇളവ് കുവൈത്ത്  ആഭ്യന്തര മന്ത്രാലയം പുനഃസ്ഥാപിച്ചു

0
14

കുവൈത്ത് സിറ്റി:  ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ പൗരന്മാർക്കുള്ള യാത്രാ രേഖകളുടെ ഇളവ് കുവൈത്ത്  ആഭ്യന്തര മന്ത്രാലയം പുനഃസ്ഥാപിച്ചു. ഇതുപ്രകാരം, സിവിൽ ഐഡി ഉപയോഗിച്ച് കുവൈത്ത് പൗരന്മാർക്കും ജിസിസി  രാജ്യങ്ങളിലെ പൗരന്മാർക്കും ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്  മന്ത്രിസഭ ഇത് പുനഃസ്ഥാപിക്കാൻ അനുമതി നൽകിയത്.