താമസ നിയമങ്ങൾ ലംഘിച്ചതിന് 16 പ്രവാസികൾ അറസ്റ്റിൽ

0
23

കുവൈത്ത് സിറ്റി: ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, ഷാർഖ് മേഖലകളിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെ റെസിഡൻസി നിയമം ലംഘിച്ച 16 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത സമയത്ത്, അവരിൽ പലർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലായിരുന്നു. അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി  അധികാരികൾക്ക്  കൈമാറി.