കുവൈത്തിൽ വിമാന നിരക്കിൽ 70-150 ശതമാനം വർധന

0
24

കുവൈത്ത് സിറ്റി: കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്ക് 70 ശതമാനം മുതൽ 150 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ട്. വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് ഉയർന്ന സാഹചര്യത്തിലും കുവൈറ്റ് യാത്രക്കാർ യുകെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ഈജിപ്ത് എന്നിവയെ തങ്ങളുടെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതായി കുന റിപ്പോർട്ട് ചെയ്തു. ഈദ് വേളയിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കൂടുതൽ വിമാനങ്ങൾ ആവശ്യമാണെന്ന് കുവൈറ്റ് എയർവേയ്‌സിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ വെയ്ൽ അൽ ഹസാവി പറഞ്ഞു. ടിക്കറ്റ് നിരക്ക് 300 ദിനാറിൽ നിന്ന് 400 ദിനാർ ആയി ഉയർന്നതായി  കുവൈറ്റിലെ ടൂറിസം ആൻഡ് ട്രാവൽ ഏജൻസികളുടെ യൂണിയൻ ബോർഡ് അംഗം ഹുസൻ അൽ സുലൈത്തീൻ പറഞ്ഞു,