ഈദിന് ശേഷം കുവൈത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ കൊറോണ വാക്‌സിൻ നൽകൂ

0
7

കുവൈത്ത് സിറ്റി: ഈദിന് ശേഷം കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് അഞ്ച് കേന്ദ്രങ്ങളിൽ മാത്രമാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത്,   മിഷ്രെഫ് വാക്സിനേഷൻ സെന്റർ മാത്രം വഴിയായിരിക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുക. രാജ്യത്തെ പൊതു കോവിഡ്  സാഹചര്യം മെച്ചപ്പെട്ടത് കാരണം കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അടുത്തിടെ ഇളവ് വരുത്തിയിരുന്നു ഇത് കൂടെ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പെട്ട  വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.