കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രൈമറി ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷനുമായി അഫിലിയേറ്റ് ചെയ്‌യ് വയോജനങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുന്നതായി മന്ത്രാലയം സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . രാജ്യത്താകമാനം ഇത്തരം നൂറോളം ക്ലിനിക്കുകൾ ഉണ്ടാകും, ആരോഗ്യ പരിരക്ഷ, പുനരധിവാസം , സാമൂഹിക പരിചരണവും ഉറപ്പാക്കും പ്രത്യേകിച്ച് കൊറോണ അണുബാധ മൂലമോ മറ്റ് രോഗങ്ങൾ മൂലമോ സങ്കീർണതകൾ ഉണ്ടാകുന്നവർക്ക് പ്രത്യേക പരിചരണം ലഭിക്കും. വയോജനങ്ങൾക്കിടയിലെ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടർക്കും നഴ്സുമാർക്കും പരിശീലനം നൽകാൻ മന്ത്രാലയം ആലോചിക്കുന്നതായും വാർത്തയുണ്ട്.