കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് നൂതന പരിശീലന സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി. പരിശീലന മേഖലയിൽ വിദഗ്ധരായ പ്രാദേശിക, വിദേശ സ്ഥാപനങ്ങൾക്കും ഇതിനായി രജിസ്ട്രേഷൻ നടത്താമെന്ന് സെക്ടർ അറിയിച്ചു.
മെയ് 1, മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത് , നിലവിൽ KPC യോഗ്യതയില്ലാത്ത പുതിയ കമ്പനികൾക്കും പരിശീലന സ്ഥാപനങ്ങൾക്കും അതുപോലെ തന്നെ മുമ്പ് ഇല്ലാത്ത പുതിയ പരിശീലന മേഖലകൾ ചേർക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും പരിശീലന സ്ഥാപനങ്ങൾക്കും മാത്രമായി രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്.