കുവൈത്തിൽ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യയിൽ പിടിയിൽ

0
30

കുവൈത്തിൽ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പിടികൂടി. സന്തോഷ് കുമാർ റാണ എന്നയാളാണ് പിടിയിലായത്. ഇന്ത്യയിൽ ഇടങ്ങളാണ് ഇയാളെ പിടികൂടിയത് എന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല

2016 ഡിസംബറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് ഇതുസംബന്ധിച്ച് കേസെടുത്തിരുന്നു . കുവൈത്ത് അധികൃതരുടെ അഭ്യർഥനയെത്തുടർന്നായിരുന്നു ഇത്. 2012 ഫെബ്രുവരി 29-ന് ഇയാൾ ഹാജരായില്ലെങ്കിലും  കുവൈത്ത് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. ഫഹദ് ബെൻ നാസർ ഇബ്രാഹിമിനെയും ഭാര്യ സലാമ ഫറജ് സലേമിനെയും ആണ് ഇവരുടെ ജോലിക്കാരനായിരുന്ന സന്തോഷ് കുമാർ കൊലപ്പെടുത്തിയത്.

കുറ്റാരോപിതനായ വ്യക്തി തങ്ങളുടെ പക്കൽ നിന്നും വിട്ടു പോകാതിരിക്കാൻ അയാളുടെ പാസ്‌പോർട്ട്  ഇരകൾ കൈവശം വച്ചിരുന്നതായും, സന്തോഷിൻ്റെ മതവിശ്വാസത്തിന് വിരുദ്ധമായി അദ്ദേഹത്തെ പരിച്ഛേദന ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ നിർബന്ധിച്ചതും ആണ്  കൊലയ്ക്ക് കാരണം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്  കൊലപാതകത്തിന് ശേഷം,  സേഫ് നശിപ്പിച്ച് പാസ്‌പോർട്ട് വീണ്ടെടുത്ത് ഇയാൾ നാടുവിടുകയായിരുന്നു .