ദോഹ: ഐ.എൻ.എൽ സ്ഥാപക പ്രസിഡൻ്റും മുൻ പാർലമെന്റ് അംഗവുമായ ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ സ്മരണാർത്ഥം പേരിൽ ജിസിസി ഐ.എം.സി.സി കലാ-സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മെഹബൂബെ മില്ലത്ത് ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. നിരവധി മത്സരാർത്ഥികളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം ഷിറിൻ അലി സ്വന്തമാക്കി, ഫാതിമ ബി.കെ ,നഫീസ സി.എ. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . മൂന്നു പേരും കാസർകോട്സ്വദേശികളാണ്.
വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നാട്ടിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഐ.എം.സി.സി ജിസിസി ജനറൽ കൺവീനർ പി.പി.സുബൈറും ആർട്സ് & കൾച്ചറൽ വിങ്ങ് കോഓർഡിനേറ്റർ നൗഫൽ നടുവട്ടവും അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും ജിസിസി കമ്മറ്റി അഭിനന്ദിച്ചു.