ഇന്ത്യൻ എംബസിയിൽ രബീന്ദ്രനാഥ് ടാഗോർ ജയന്തി സമുചിതമായി ആഘോഷിച്ചു

0
51

​​കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമായിരുന്ന രബീന്ദ്രനാഥ് ടാഗോർ ജയന്തി സമുചിതമായി ആഘോഷിച്ചു. അദ്ദേഹത്തിൻ്റെ ഛായാചിത്രം അംബാസഡർ അനാച്ഛാദനം ചെയ്തു.

അംബാസഡർ,  സിബി ജോർജ്ജ്  രാഷ്ട്രനിർമ്മാണത്തിൽ ഗുരുദേവ് ​​ടാഗോറിന്റെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചു. ടാഗോറിന്റെ എല്ലാ പ്രധാന കൃതികളും – അദ്ദേഹത്തിന്റെ കവിതകൾ, പാട്ടുകൾ, നോവലുകൾ, ചെറുകഥകൾ, നാടകങ്ങൾ  എന്നിവ സങ്കുചിതയെ മറികടക്കുക എന്ന  ആശയം ഉൾക്കൊള്ളുന്നവയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ടാഗോർ ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ചിത്രരചനാ  മത്സര വിജയികൾക്കും ,എംബസി എല്ലാ ആഴ്ചയും നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് (AKAM) ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങളും അംബാസഡർ വിതരണം ചെയ്തു.

എംബസിയുടെ ഇന്ത്യൻ റീഡേഴ്‌സ് നെറ്റ്‌വർക്ക് (ഐആർഎൻ)  അംഗങ്ങൾ  ​​ടാഗോർ രചിച്ച പ്രമുഖ ഗ്രന്ഥങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ പരിപാടിയോടനുബന്ധിച്ച് വായിച്ചു. പരിപാടിയിൽ രബീന്ദ്ര സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി

.