തൊഴിലുടമയിൽ നിന്നുള്ള ദുരനുഭവങ്ങളിൽ നിന്നും രക്ഷപ്പെട്ട് ലിൻഡ നാടണഞ്ഞു

0
19

കുവൈത്ത് സിറ്റി/ വയനാട്: കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായി വന്ന് ദുരവസ്ഥയിൽ ആയ വയനാട് സ്വദേശി ലിൻഡ നാടണഞ്ഞു. ഇന്ത്യന്‍ എംബസിയുടെയും രാജ്യസഭ എംപി ബിനോയ് വിശ്വത്തിന്റെയും ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. തൊഴിലുടമ രാവിലെ 7 മണി മുതൽ അർധരാത്രി വരെ സ്ഥിരമായി അതികഠിനമായി തൊഴിൽ അടുപ്പിക്കുകയും  മർദ്ദിക്കുകയും ചെയ്തതായാണ് ലിൻഡ് മാധ്യമങ്ങളോട് പറഞ്ഞത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകരാണ് ഇതിൽ നിർണായക ഇടപെടൽ നടത്തിയത്. അവർ ലിൻഡയെ തൊഴിലുടമയുടെ പക്കൽനിന്നും സുരക്ഷിതയായി ഇന്ത്യൻ എംബസിയിൽ എത്തിച്ചു. ലിൻഡയുടെ യുടെ റിക്രൂട്ട്മെൻറ് ഏജൻ്റിനെ എംബസിഅധികൃതർ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രാജ്യസഭ എംപി ബിനോയ് വിശ്വം, സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. ഏവരുടെയും കൂട്ടായ ഇടപെടലാണ് ലിൻഡയുടെ മോചനം സാധ്യമാക്കിയത് എന്ന് അവരുടെ കുടുംബാംഗങ്ങളും പ്രതികരിച്ചു.

രക്താര്‍ബുദ ബാധിതനായ ഭര്‍ത്താവിന്‍റെ ചികിത്സാ ചെലവിന് വേണ്ടിയായിരുന്നു വിദേശത്തേക്ക് വന്നത്. മലയാളിയായ ഏജന്റ് മുഖേന കുവൈറ്റിലേക്കുള്ള വിസ ലഭിച്ചു.മൂന്നുമാസം മുൻപ് വീട്ടുജോലിക്കായി ഇവർ കുവൈത്തിൽ എത്തി

എന്നാല്‍, ജോലിക്ക് പോയ വീട്ടില്‍ നിന്ന് സ്ഥിരമായി മര്‍ദനമേല്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടന്‍ മടങ്ങണമെന്ന് ഭർത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. അഞ്ചരലക്ഷം രൂപ നല്‍കാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്റ് മറുപടി നല്‍കിയത്.