തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ LDF UDF സ്ഥാനാർഥികളായ ഡോ.ജോ ജോസ ഫും , ഉമാ തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മന്ത്രി പി.രാജീവ് ഉൾപ്പടെയുള്ള നേതാക്കൾക്കും നിരവധി അണികൾക്കുമൊപ്പം രാവിലെ 11 മണിയോടെ കാക്കനാട് കളക്ട്രേറ്റിൽ എത്തിയാണ് ജോ ജോസഫ് പത്രിക സമർപ്പിച്ചത്.
ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമടക്കം നിരവധി പ്രവർത്തകർക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക.