കുവൈത്ത് സിറ്റി : കുവൈത്തിൽ ഓൺലൈൻ വഴിയുള്ള എല്ലാ കൈമാറ്റങ്ങൾക്കും 1 ദിനാർ ട്രാൻസ്ഫർ ഫീസായി ഈടാക്കുവാനുള്ള പ്രാദേശിക ബാങ്കുകളുടെ തീരുമാനം സെന്റ്രൽ ബാങ്ക് താൽക്കാലികമായി നിർത്തി വെച്ചു. ഇത്തരം ഫീസ് ചുമത്തുന്നതിന് പുതിയ അംഗീകാരങ്ങൾ ആവശ്യമാണെന്ന് കുവൈത്ത് സെന്റ്രൽ ബാങ്ക് വ്യക്തമാക്കി.
ശമ്പള കൈമാറ്റം ഉൾപ്പെടെ ഉള്ള ഇടപാടുകൾക്കാണ് ജൂൺ 1 മുതൽ ഫീസ് ഈടാക്കാൻ നിശ്ചയിച്ചിരുന്നത്. കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിന് ഒരു ദിനാറും വ്യക്തിഗത അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റത്തിനു 500 ഫിൽസും ഈടാക്കുവാനാണു നിശ്ചച്ചത്.
മൊബൈൽ ആപ്പുകൾ വഴിയുള്ള ഓൺ ലൈൻ കൈമാറ്റങ്ങൾക്ക് പ്രത്യേക നിരക്കും അന്താരാഷ്ട്ര കൈമാറ്റങ്ങൾക്ക് 6 ദിനാർ ഫീസ് ഈടാക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.