കുവൈത്ത് സിറ്റി : യാത്രാ നിരോധനം പിൻവലിച്ചതിൻ്റെ രണ്ടാം ദിവസമായ ഇന്ന് നാല് അധിക സർവീസ് ഉൾപ്പെടെ 26 വിമാനങ്ങളാണ് കുവൈത്ത് ഇൻറർനാഷണൽ എയർപോർട്ടിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ ഇതിൽ നല്ലൊരു പങ്കും ദുബായിൽ നിന്നും തുർക്കിയിൽ നിന്നും ആണ്. ദുബായിൽ നിന്ന് മാത്രം പത്ത് വിമാനങ്ങളാണ് ഇന്ന് കുവൈത്തിലേക്ക് എത്തുന്നത്. കുവൈത്തിലേക്ക് നേരിട്ട് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളിൽനിന്നും വരുന്ന പ്രവാസികൾ ഇടത്താവളമായി ദുബായിയെ ആണ് ആശ്രയിക്കുന്നത്. ഇവിടെ 14 ദിവസം ക്വാറൻ്റെൻ ചിലവഴിച്ചതിനുശേഷമാണ് അവർ കുവൈത്തിലേക്ക് വരുന്നത് എന്നതുകൊണ്ട് കൂടിയാണ് കുവൈത്തിനും ദുബായിക്കും ഇടയിൽ ഇത്രയധികം വിമാനസർവീസുകൾ ഉണ്ടാക്കുന്നതും. തുർക്കിയിൽ നിന്ന് അഞ്ച് വിമാനങ്ങളാണ് ആണ് യാത്രക്കാരുമായി ആയി ഇന്ന് ഗോവ എയർപോർട്ടിൽ എത്തുക
Home Middle East Kuwait കുവൈത്ത് എയർപോർട്ട് സാധാരണനിലയിലേക്ക്, ഇന്നുള്ള 26 സർവീസുകളിൽ പത്തും ദുബായിൽ നിന്ന്