കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ തീരുമാനം എടുക്കേണ്ടത് സ്‍പീക്കര്‍ ആണെന്ന് സുപ്രീംകോടതി. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു തീരുമാനം എടുക്കാന്‍ സ്‍പീക്കറെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത് – ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജികളിലാണ് വിധി. കേസിലെ ഭരണഘടനാപരമായ വിഷയങ്ങൾ പിന്നീട് പരിഗണിക്കും. 15 വിമത എംഎൽഎമാരുടെയും സ‌്പീക്കർ കെ ആർ രമേഷ‌്കുമാറിന്റെയും ഹർജികളാണ് പരിഗണിച്ചത്.