കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റടിക്കാൻ സാധ്യത

0
27

കുവൈത്ത്‌ സിറ്റി : തിങ്കളാഴ്ച വൈകിട്ടോടെ കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റടിക്കാൻ സാധ്യത. കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സദൂൻ ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ്‌ നൽകിയത് .  ഇറാഖിലെ തെക്കൻ നഗരമായ ബസറ ഭാഗത്ത്‌ നിന്ന് വീശുന്ന പൊടിക്കാറ്റ്‌  വൈകീട്ടോടെ കുവൈത്തിൽ  ശക്തമായി അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത് . പൊടിപടലങ്ങളാൽ അന്തരീക്ഷം മൂടപ്പെടും. ഏവരും ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്ത്‌ പോകരുതെന്നും  അദ്ദേഹം നിർദ്ദേശിച്ചു.