പ്രൈമറി, മിഡിൽ സ്‌കൂളുകളിൽ നാഷണൽ അഡ്വാൻറ്റേജ് പരീക്ഷകൾ ആരംഭിച്ചു

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ  നാഷണൽ അഡ്വാൻറ്റേജ് പരീക്ഷകൾ ആരംഭിച്ചു. നാഷണൽ സെന്റർ ഫോർ എജ്യുക്കേഷൻ ഡെവലപ്‌മെന്റിന്റെ മേൽനോട്ടത്തിൽ 592 പ്രൈമറി, മിഡിൽ സ്‌കൂളുകളിലാണ് ഇന്ന് രാവിലെ മുതൽ പരീക്ഷകൾ തുടങ്ങിയത്, അടുത്ത വ്യാഴാഴ്ച വരെ ഇത് തുടരും. അഞ്ച്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ അടിസ്ഥാന വിഷയങ്ങളാണ് ഗണിതം, ശാസ്ത്രം, അറബിക്, ഇംഗ്ലീഷ് എന്നിവൽ വിലയിരുത്തും. വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് പരീക്ഷാഫലം ഉപയോഗിക്കുമെന്നും കുവൈറ്റിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന് ഈ റിപ്പോർട്ടുകൾ സഹായകമാകുമെന്നും നാഷണൽ സെന്റർ അധികൃതർ പറഞ്ഞു.