കുവൈത്ത് സിറ്റി: സാമ്പത്തിക പ്രവർത്തനങ്ങളിൽ കൃത്രിമം കാണിച്ചതായി സംശയിക്കുന്ന നിരവധി ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥരെ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻഷുറൻസ് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ (75), (78) എന്നിവ ലംഘിച്ചതായി കണ്ടെത്തി, സാമ്പത്തിക ക്രമക്കേടുകളുടെയും വഞ്ചനയുടെയും സാധ്യത പരിഗണിച്ചാണ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തോ