കുവൈത്ത് സിറ്റി: കുവൈത്തിൽ ഗോതമ്പ് സംഭരണം പ്രതിസന്ധികൾ ഇല്ലാതെ തുടരുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിലൽകുന്ന രാഷ്ട്രീയ അശാന്തിയും ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞതും രാജ്യത്തെ ബാധിക്കില്ലെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.