കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈറ്റിലൂടെ പരാതികളുടെ അന്വേഷണപുരോഗതി ഇനി അറിയാം

0
23

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തരമന്ത്രാലയ വെബ്സൈറ്റിൽ ജനങ്ങൾക്കായി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി. കേസിലെ അന്വേഷണ പുരോഗതി അറിയുന്നതിനുള്ള സംവിധാനമാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ഇതിൽ ചേർത്തിരിക്കുന്നത്.  വ്യാഴാഴ്ച മുതൽ സേവനം ലഭിച്ചു തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനുമായി സംയോജിപ്പിച്ചുകൊണ്ടാണിത്. നൽകിയ പരാതിയിന്മേൽ ഉള്ള അന്വേഷണ പുരോഗതി  മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.moi.gov.kw -ൽ ഇതോടെ ലഭ്യമാകും. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും കൃത്യതയോടെ സമയബന്ധിതമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ സംവിധാനം എന്ന ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.