കുവൈത്ത് സിറ്റി : കുവൈത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് അർദ്ധരാത്രി വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ കവിഞ്ഞേക്കും.
ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെ എത്തുമെന്നും തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും മുന്നറിയിപ്പുണ്ട്.