അനധികൃത താമസക്കാർക്ക്‌ രേഖകൾ ശരിയാക്കുന്നതിനുള്ള നിർദ്ദിഷ്ട പ്ലേറ്റ്‌ ഫോം പരിധിയിൽ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തില്ല

0
25

കുവൈത്ത് സിറ്റി :  അനധികൃത താമസക്കാർക്ക്‌ കുവൈത്തിൽ രേഖകൾ ശരിയാക്കാൻ ആരംഭിക്കുന്ന നിർദ്ദിഷ്ട പ്ലേറ്റ്‌ ഫോം പരിധിയിൽ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തില്ലെന്ന് നീതിന്യായ മന്ത്രി ജമാൽ അൽ ജലാവി വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ റെജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ താമസരേഖ കാലാവധി കഴിഞ്ഞവരുടെ രേഖകൾ നിയമ വിധേയമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണു പുതിയ പ്ലേറ്റ് ഫോം എന്ന് അദ്ദേഹം വ്യക്തമാക്കി.

നിർദ്ദിഷ്ട പ്ലേറ്റ്‌ ഫോമിന്റെ  പരിധിയിൽ താമസ നിയമ ലംഘകരായ ഗാർഹിക തൊഴിലാളികളെ കൂടി ഉൾപ്പെടുത്തുന്നതിലൂടെ ഈ മേഖലയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം നികത്തുന്നതിന് ഫലപ്രദമാകുമെന്ന് ഗാർഹിക തൊഴിൽ വിഷയങ്ങളിൽ വിദഗ്ദനായ ബസ്സാം അൽ-ഷമ്മരി പറഞ്ഞു .