പ്രളയാനന്തര വയനാടിന് കൈത്താങ്ങായി കുവൈത്ത് വയനാട് അസോസിയേഷൻ രംഗത്ത് 

0
32



പ്രളയം ഒരിക്കൽ കൂടെ വയനാട് ജില്ലയെ രൂക്ഷമായായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ അവശ്യ സേവന മേഖലകളിൽ വളണ്ടിയർമാരെ രംഗത്ത് ഇറക്കിയതായി കുവൈത്ത് വയനാട് അസോസിയേഷൻ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. ജില്ലയിലെ നിലവിലെ ദുരന്തസാഹചര്യം വിലയിരുത്താൻ വേണ്ടി  കുവൈത്ത്  വയനാട് അസോസിയേഷൻ (കെ. ഡബ്ല്യൂ. എ) അടിയന്തിര  പൊതുയോഗം 2019 ഓഗസ്റ്റ് 16 -നു വൈകീട്ട് 4:00 മുതൽ  7:00 വരെ   അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.

കെ.ഡബ്ള്യു.എ യുടെ മുൻഭാരവാഹികൾ ആയ റോയ് മാത്യു , റെജി ചിറയത്ത്, ജോമോൻ ജോളി എന്നിവർ അടങ്ങിയ സംഘം നിത്യേന വയനാട്ടിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിക്കുകയും സഹായസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്ഷം പ്രളയാനന്തരം  150 ഓളം പ്രളയബാധിത കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങളും ആവശ്യവസ്തുക്കളും സംഘടന വിതരണം ചെയ്തിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഈ വർഷവും അർഹതപ്പെട്ടവർക്ക് സഹായം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ വയനാടിന്റെ വിവിധ മേഖലകളിൽ ഭക്ഷണസാധനങ്ങളും ക്ലീനിങ് ചെയ്യാനുള്ള മെറ്റീരിയൽസും സന്നദ്ധ പ്രവർത്തകർക്ക് ഭാരവാഹികൾ  വിതരണം ചെയ്യുന്നുണ്ട്. വിവിധ ജില്ലാ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായ് ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ്  16 -നു ചേരുന്ന അടിയന്തിര  പൊതുയോഗത്തിൽ കുവൈത്ത് വയനാട് അസോസിയേഷന്റെ നിലവിലെ  അംഗങ്ങളും കുവൈത്തിൽ ഉള്ള എല്ലാ വയനാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. പുതുതായി അംഗത്വം എടുക്കാനും പുതുക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അംഗത്വം എടുക്കാൻ പാസ്പോർട്ട് കോപ്പി, സിവിൽ ഐഡി കോപ്പി , പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവരും കൊണ്ടുവരേണ്ടതാണ്. വിവിധ ഏരിയകളിൽ നിന്നും  വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55782773, 66387619,  90091976

Photo: കെ.ഡബ്ള്യു.എ യുടെ മുൻഭാരവാഹി റോയ് മാത്യു വയനാട്ടിൽ ക്യാമ്പ് സന്ദർശിക്കുന്നു