കുവൈത്ത് സിറ്റി: ഭീകരവാദ സംഘടനയായ ഐഎസ്ഐഎസ് നെതിരായ ആഗോള കൂട്ടായ്മയുടെ ഭാഗമായ ഫോറിൻ ടെററിസ്റ്റ് ഫൈറ്റേഴ്സ് (എഫ്ടിഎഫ്) വർക്കിംഗ് ഗ്രൂപ്പിന്റെ യോഗം നന്നായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. എഫ്ടിഎഫ് അംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചതായും വിദേശകാര്യ മന്ത്രി പറഞ്ഞു. കുവൈറ്റ് ആതിഥേയത്വം വഹിച്ച യോഗത്തിൽ , തുർക്കി, നെതർലാൻഡ്‌സ് എന്നിവരാജ്യങ്ങൾ സഹ-അധ്യക്ഷത്വം വഹിച്ചു. എഫ്‌ടിഎഫ് ഗ്രൂപ്പ് മീറ്റിംഗിൽ, സഖ്യകക്ഷികൾ തീവ്രവാദ വിരുദ്ധ ആശങ്കകൾ ചർച്ച ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ്നെതിരായി പോരാട്ടത്തിലെ മുന്നേറ്റം അതോടൊപ്പം മുൻ എഫ്‌ടിഎഫുകളുടെ പ്രോസിക്യൂഷനും ക്യാമ്പുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ സാഹചര്യങ്ങളും യോഗം വിലയിരുത്തി.