പ്രവാസികളുടെ  താമസ നിയമത്തിലെ പുതിയ  വ്യവസ്ഥകൾക്കെതിരെ  പാർലമന്റ്‌ അംഗം

0
19

കുവൈത്ത് സിറ്റി :  പ്രവാസികളുടെ  താമസ നിയമത്തിലെ പുതിയ  വ്യവസ്ഥകൾക്കെതിരെ  പാർലമന്റ്‌ അംഗം ബദർ അൽ ഹുമൈദി . കരട്  നിയമത്തിന് കഴിഞ്ഞ ദിവസമാണ് പാർലമെന്റിലെ ആഭ്യന്തര, പ്രതിരോധ സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗീകാരം നൽകിയത്.

പ്രവാസികളുടെ സന്ദർശന വിസ കാലാവധി വർധിപ്പിച്ച തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.കാലാവധി 3 മാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിച്ചത്  വിദേശികൾക്ക്‌ കുവൈത്തിനെ ചൂഷണം ചെയ്യാനുതകുന്ന തരത്തിൽ ആണെന്നും തീരുമാനം നടപ്പിലാക്കുവാൻ ഒരിക്കലും അനുവദിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. സന്ദർശക വിസാ കാലാവധി 15 ദിവസത്തിൽ അധികം കൂടരുതെന്നും ഇവ പുതുക്കി നൽകരുതെന്നും ആവശ്യപ്പെട്ട അദ്ദേഹം കൃത്യതയില്ലാത്തതും കുവൈത്ത്‌ സമൂഹത്തെ മുഴുവൻ ദോഷകരമായി ബാധിക്കുന്നതുമായ നിയമത്തെ ഒട്ടും അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.