കുവൈത്ത് സിറ്റി: നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാർ കുവൈത്തിൽ ഉള്ളതായി റിപ്പോർട്. കഴിഞ്ഞ 3 വർഷത്തിനകം മാത്രം സന്ദർശ്ശക വിസയിൽ വന്നു തിരിച്ചു പോകാത്ത 14653 പേരാണു രാജ്യത്തുള്ളത്.
ഇവരുടെ സ്പോൺസർമ്മാർക്ക് പിഴ ചുമത്തുകയും രണ്ട് വർഷത്തേക്ക് ഇവർക്ക് കുടുംബ, സന്ദർശ്ശക വിസകൾ നൽകുന്നതിനു വിലക്ക് ഏർപ്പെടുത്തുവാനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട് .
അതേ സമയം രാജ്യത്തെ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പദവി നിയമ വിധേയമാക്കുന്നതിനോ അവസരം നൽകുന്നതിനു പൊതു മാപ്പ് പ്രഖ്യാപിക്കുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്..