മൂന്നാമത് ജിസിസി ഗെയിംസിൽ മൊത്തം 84 മെഡലുകൾ കരസ്ഥമാക്കി കുവൈത്ത് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച ഫെൻസിംഗിലും എങ്കിലും കരാട്ടെയിലുമായി മൂന്ന് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണിത് . 31 സ്വർണവും 23 വെള്ളിയും 30 വെങ്കല മെഡലുകളുമാണ് കുവൈറ്റ് മത്സരാർത്ഥികൾ നേടിയത്. 20 സ്വർണവും 21 വെള്ളിയും 16 വെങ്കലവുമായി ബഹ്‌റൈനാണ് രണ്ടാം സ്ഥാനത്ത്. 18 സ്വർണവും 15 വെള്ളിയും 11 വെങ്കലവും നേടി യുഎഇ മൂന്നാം സ്ഥാനത്തും 14 സ്വർണവും 20 വെള്ളിയും 14 വെങ്കലവുമായി ഖത്തർ തൊട്ടുപിന്നിലെത്തി.
ചൊവ്വാഴ്ച സമാപിക്കുന്ന ടൂർണമെന്റിൽ അത്‌ലറ്റിക്‌സ്, ഹാൻഡ്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഷൂട്ടിംഗ്, നീന്തൽ, ജൂഡോ, ടെന്നീസ് തുടങ്ങി വിവിധ കായിക ഇനങ്ങളിലായി 16 പുരുഷ മത്സരങ്ങളും ഏഴ് വനിതാ മത്സരങ്ങളുമാണ് ഇനി നടക്കുക.