പകൽസമയത്തെ  പുറം ജോലി നിയന്ത്രണം, നിയമലംഘകരെ പിടികൂടാനായുള്ള പരിശോധന ക്യാമ്പെയ്‌നുകൾ പുരോഗമിക്കുന്നു

0
7

കുവൈത്ത് സിറ്റി: പകൽസമയത്തെ  പുറം ജോലി നിയന്ത്രണം സംബന്ധിച്ച പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ  തീരുമാനം നടപ്പാക്കാത്ത നിയമലംഘകരെ പിടികൂടാനായുള്ള പരിശോധന ക്യാമ്പെയ്‌നുകൾ പുരോഗമിക്കുന്നു. അതോറിറ്റിയുടെ ഒക്യുപേഷണൽ സേഫ്റ്റി സെന്റർ പ്രതിനിധികളാണ് ജൂൺ ഒന്നുമുതൽ പരിശോധന ക്യാമ്പെയ്‌നുകൾ ആരംഭിച്ചത്. എല്ലാ വർഷവും ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്താണ് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി അതോറിറ്റി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. പരിശോധന ക്യാമ്പയിൻ്റെ  ആദ്യ ദിവസം തന്നെ 40 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.