കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
2001 ല്‍ ചടയമംഗലത്ത് നിന്ന് എംഎല്‍എ ആയി.തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായിരുന്നു. കെഎസ്യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.