കുവൈത്ത് സിറ്റി: ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിൻറെ അറുപതാം വാർഷികാഘോഷം എന്നിവയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജൂൺ 5 മുതൽ 9 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘ഇന്ത്യ പരിസ്ഥിതി വാരാചരണ പരിപാടി അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു . പുനരുപയോഗ ഊർജം, സുസ്ഥിര ആവാസ വ്യവസ്ഥകൾ, തുടങ്ങി ഇന്ത്യ കൈക്കൊണ്ട ശക്തമായ പരിസ്ഥിതി അനുകൂല ചുവടുകൾ അദ്ദേഹം തൻ്റെ പ്രസംഗത്തിൽ എടുത്തുകാട്ടി. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ഇന്ത്യ ഇന്ന് ലോകത്തെ മുന്നിൽ നിന്ന് നയിക്കുകയാണെന്നും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുള്ള പ്രതിബദ്ധത നിറവേറ്റുന്നതിൽ പൂർണമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊർജ ശേഷിയിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന ഊർജ്ജം 25% ത്തിൽ കൂടുതൽ വർദ്ധിച്ചു, . ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ഫൂട്ട് പ്രിൻ്റ് ആഗോള ശരാശരിയേക്കാൾ 60 ശതമാനം കുറവാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) മൂവ്‌മെന്റ്’ എന്ന ആഗോള സംരംഭത്തെക്കുറിച്ചും പരാമർശിച്ചു.
ഇന്ത്യ 2030-ഓടെ ഫോസിൽ ഇതര ഊർജ്ജ ശേഷി 500 GW ആയി ഉയർത്തും. ഊർജ്ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊർജ്ജത്തിൽ നിന്ന് നിറവേറ്റും. ഒപ്പം കാർബൺ പുറന്തള്ളൽഒരു ബില്യൺ ടൺ കുറയ്ക്കും. 2030 ആകുമ്പോഴേക്കും ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 45 ശതമാനത്തിലധികം കുറയ്ക്കും. 2070-ഓടെ ഇന്ത്യ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കും എന്നും അദ്ദേഹം പറഞ്ഞു
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ ചേരാൻ കുവൈത്തിനെ ക്ഷണിക്കുകയും ചെയ്തു. വർഷത്തിലെ മിക്ക മാസങ്ങളിലും ധാരാളം സൂര്യപ്രകാശവും സൗരോർജ്ജ പാർക്കുകൾ കൂടുതൽ പ്രാപ്യമാക്കുന്ന ലാൻഡ്‌സ്‌കേപ്പും ലഭിക്കുന്നതിനാൽ, ലോകത്തിന് സൗരോർജ്ജത്തിന്റെ വികസനം പ്രയോജനപ്പെടുത്തുന്നതിനും പുതിയതും സർക്കാർ തലത്തിലും സ്വകാര്യ മേഖലാ തലത്തിലും കുവൈറ്റുമായുള്ള ഇന്ത്യയുടെ ഇടപഴകൽ കൂടുതൽ ആഴത്തിലാക്കാനും കുവൈത്തിന് മികച്ച സാധ്യതയുണ്ട് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
മാംഗോ ട്രീ പ്ലാന്റേഷൻ , ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വെർച്വൽ ഇവന്റുകൾ, പ്രതിദിന ക്വിസ്, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരം, ഇന്ത്യയുടെ വിജയകരമായ കാലാവസ്ഥയെക്കുറിച്ചുള്ള അവതരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജൂൺ 9 ന് വൈകുന്നേരം 6 മണിക്കാണ് ഇന്ത്യൻ പരിസ്ഥിതി വാരാഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി നന്നായി ശാസ്ത്രീയ നൃത്ത പരിപാടികളും അരങ്ങേറും