ഹജ്ജിന് പങ്കെടുക്കുന്നവർക്കുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി ആരോഗ്യ മന്ത്രാലയം

0
28

റിയാദ്: സൗദി  ആരോഗ്യ മന്ത്രാലയം ഹജ്ജിന് പങ്കെടുക്കുന്നവർക്കുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പുറത്തിറക്കി.  ഹജ്ജ് നിർവഹിക്കാൻ എത്തുന്നവരുടെ പ്രായപരിധി 65 വയസ്സിന് താഴെയായിരിക്കണം, കൂടാതെ  കോവിഡ്-19 വാക്‌സിൻ രണ്ട് ഡോസ് എങ്കിലും എടുക്കണം. ഹജ്ജിനായി  പുറപ്പെടുന്നതിന് 72 മണിക്കൂറിൽ കുറയാത്ത കോവിഡ് പരിശോധന റിസൾട്ട വേണമെന്ന് വ്യവസ്ഥകളിൽ ഉണ്ട് . ഹജ്ജ് , ഉംറ തീർഥാടകർ  യാത്രാ തീയതിക്ക് 10 ദിവസം മുമ്പെങ്കിലും പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഗർഭിണികൾ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ ഇനി വരോട് ആരോഗ്യ സുരക്ഷ മുൻനിർത്തി ഇത്തവണത്തെ ഹജ്ജ് കർമ്മം മാറ്റിവയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.