പ്രവാചക നിന്ദ, കൂടുതൽ രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്ത്

0
21

ഡൽഹി :  പ്രവാചകനിന്ദ വിഷയത്തിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത് വരുന്നു. സംഭവത്തെ  മലേഷ്യ, തുർക്കി, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. മലേഷ്യയും ഇറാഖും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചപ്പോൾ, തുർക്കി ഭരണകക്ഷിയുടെ വക്താവ് ഇത് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും അപമാനമാണെന്ന് പറഞ്ഞു. ഈജിപ്ത്തിലെ അറബ് പാർലമെന്റും “മുഹമ്മദ് നബിക്കെതിരെ ഇന്ത്യയുടെ ഭരണകക്ഷി (പാർട്ടി ബിജെപി)യുടെ വക്താവ് പുറപ്പെടുവിച്ച നിരുത്തരവാദപരമായ പരാമർശങ്ങളെ” ശക്തമായി അപലപിക്കുന്നതായി വാർത്താ കുറിപ്പ് ഇറക്കി