പ്രവാസികൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ടെന്ന് അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികൾക്കും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടാന്‍  അവകാശമുണ്ടെന്ന് കുവൈത്ത്ആഭ്യന്തരമന്ത്രാലയം. ഏകപക്ഷീയമായ അറസ്‌റ്റോ അവകാശ ലംഘനമോ ഉണ്ടായാല്‍  സ്വദേശികൾക്കും പ്രവാസികൾക്കും ഉൾപ്പെടെ എല്ലാവര്‍ക്കും മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് അധികൃതർ അറിയിച്ചു.

എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും നിയമങ്ങള്‍ക്ക് വിധേയരാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.  പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയതിനു ശേഷമോ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ആശയവിനിമയങ്ങളിലൂടെയുമാണ് ഇത്തരം പരാതികള്‍ അന്വേഷിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരുടെ നിയമ ലംഘനത്തിന് നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.