മുബാറക് അൽ കബീർ, ഫർവാനി എന്നിവിടങ്ങളിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിച്ചു

0
30

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസൻസിനായുള്ള പുതിയ രണ്ട് പരിശോധന കേന്ദ്രങ്ങൾ കുവൈത്തിലെ മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിൽ പ്രവർത്തനമാരംഭിച്ചു  ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പുതിയ റോഡുകളുടെയും റിങ് റോഡുകളുടെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് ടെസ്റ്റിങ് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുള്ളത്.

രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും നിലവിലുള്ള ഡ്രൈവിങ് പരീക്ഷകേന്ദ്രങ്ങൾ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഗതാഗത വകുപ്പ് മേധാവി പറഞ്ഞു.  ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് ഫവാസ് അൽ ഖാലിദ്, ഫർവാനിയ ഗവർണറേറ്റ് ടെസ്റ്റ് തലവൻ ബ്രിഗേഡിയർ ജനറൽ ഹമ്മൂദ് അൽ റൗദാൻ, മുബാറക് അൽ കബീർ പരീക്ഷ വിഭാഗം മേധാവി സീനിയർ, കേണൽ നജ അൽ അജ്മി, ഹവല്ലി ടെസ്റ്റ് തലവൻ കേണൽ ശൈഖ് നവാഫ് അസ്സബാഹ് എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.