കുവൈത്ത് സിറ്റി : ഇന്ന് വെള്ളിയാഴ്ച ഖുതുബ, പ്രവാചകൻ മുഹമ്മദിനു വേണ്ടിയുള്ള സമർപ്പണം ആയിരിക്കണമെന്ന് കുവൈത്തിലെ മതകാര്യ മന്ത്രി ഈസ അൽ കന്ദരി ഖതീബുമാർക്ക് നിർദ്ദേശം നൽകി.
പ്രവാചകന്റെ മഹത്വം സദ്ഗുണം എന്നിവയിൽ ഊന്നി കൊണ്ട് ആയിരിക്കണം ഖുതുബ തയ്യാറാക്കേണ്ടത് എന്നും അദ്ദേഹം നൽകിയ നിർദേശങ്ങളിൽ ഉണ്ട്. പ്രവാചകനോടുള്ള ഓരോ വിശ്വാസിയുടെയും കടമയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.