കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്ന വിദേശ ഗാർഹിക തൊഴിലാളികൾ ഇഖാമ, പാസ്‌പോർട്ട് പോലുള്ള  രേഖകൾ കൈവശം വയ്ക്കണം

0
29

സൗദി അറേബ്യയ്ക്കും ബഹ്‌റൈനുമിടയിലുള്ള കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്ന വിദേശ ഗാർഹിക തൊഴിലാളികൾ സാധുവായ ഇഖാമകളും പാസ്‌പോർട്ടും പോലുള്ള  രേഖകൾ കൈവശം വയ്ക്കണമെന്ന് നിർദ്ദേശം.

സൗദി അറേബ്യയിലേക്ക് യാത്ര ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പമോ അവരുടെ കുടുംബാംഗത്തോടൊപ്പമോ  യാത്രചെയ്യണം, കൂടാതെ മെഡിക്കൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം എന്നും നിർദേശത്തിൽ ഉണ്ട്. സൗദി ആരോഗ്യ ആപ്പായ തവക്‌ൽന അനുസരിച്ച്, വീട്ടുജോലിക്കാർ കോവി ഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം.

അതേസമയം , തൊഴിലാളികൾ ബഹ്‌റൈനിലേക്ക് പോകുമ്പോൾ മെഡിക്കൽ ഇൻഷുറൻസ് ആവശ്യമില്ലെന്ന്   ബഹ്‌റൈൻ അതോറിറ്റിയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിതിട്ടുണ്ട്